അതിരാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പായി വ്യായാമം ചെയ്യുന്നവരുടെ ശരീരം ഇൻസുലിനോട് മികച്ച രീതിയിൽ പ്രതികരിക്കുമെന്നും അനാവശ്യ കൊഴുപ്പ് വളരെ എളുപ്പം കത്തിച്ച് കളയാനാകുമെന്നും പഠനങ്ങൾ. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ ഗവേഷകനായ ജാവിയർ ഗോൺസാലസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
അമിതവണ്ണമുള്ള 30 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ആറ് ആഴ്ച നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. വ്യായാമത്തിന് മുമ്പ് പ്രഭാതഭക്ഷണം കഴിച്ചവരും അതിനുശേഷം കഴിച്ചവരും അങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. പ്രഭാതഭക്ഷണത്തിന് മുമ്പ് വ്യായാമം ചെയ്തവരിൽ ഇരട്ടി കൊഴുപ്പ് കുറയുന്നതായി കണ്ടെത്താൻ കഴിഞ്ഞുവെന്ന് പഠനത്തിൽ പറയുന്നു.
വ്യായാമം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്ന സമയം മാറ്റുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണപരവുമായ മാറ്റങ്ങൾ വരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക