മുന്‍ ടൈംസ് നെറ്റ് വര്‍ക്ക് ഉദ്യോഗസ്ഥനായ നിഖില്‍ ഗാന്ധിയെ ടിക് ടോക്ക് ഇന്ത്യ മേധാവിയായി നിയമിച്ചു . ചൈനീസ് ഷോര്‍ട്ട് വീഡിയോ ഷെയറിങ് സേവനമായ ടിക് ടോക്കിന്റെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയും ടിക് ടോക്കിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയുമാണ് നിഖില്‍ ഗാന്ധിയുടെ ചുമതല.
ടിക് ടോക്കിന്റെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആസ്വാദനം നല്‍കുന്നതിനാവും നിഖില്‍ ഗാന്ധി ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്ത് ടിക് ടോക്കിന്റെ സ്വാധീനം വളര്‍ത്തുന്നതും അദ്ദേഹത്തിന്റെ ചുമതലയാണ്.ടൈംസ് നെറ്റ്വര്ക്കിന് മുമ്പ് ഒമ്പത് വര്‍ഷം ദി വാള്‍ട്ട് ഡിസ്നിയിലും സേവനമനുഷ്ഠിച്ചു .
ബീജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക് ടോക്ക്. രാജ്യത്ത് 200 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക്ടോക്കിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക