1. കാപിബറ
തെക്കേ അമേരിക്കയിൽ ചതുപ്പുകളിലും ജലലഭ്യതയുള്ള ഇടങ്ങളിലും വസിക്കുന്ന മൂഷികവർഗ്ഗത്തിൽപ്പെട്ട സൗഹൃദ മനോഭാവം ഉള്ള ജീവിയാണ് കാപിബറ. സമൂഹമായി ജീവിക്കുന്ന ഇവയുടെ കൂട്ടത്തിൽ മുപ്പതിൽ പരം അംഗങ്ങൾ ഉണ്ടാവും. എട്ടുമുതൽ പത്തു വയസുവരെ ജീവിക്കുന്ന ഇവ നല്ല നീന്തൽക്കാരാണ്.
2. നായ
വളരെ പണ്ടുതൊട്ട് മനുഷ്യന്റെ ഉറ്റമിത്രമായ ജീവിവർഗ്ഗമാണ് നായ്ക്കൾ. ഇവയോളം നമ്മോട് ഇണങ്ങി ജീവിക്കുന്ന മറ്റൊരു മൃഗമില്ല. മനുഷ്യരുടെ ഏറ്റവു വിശ്വസ്ഥരും വളരെ പെട്ടന്ന് ഇണക്കിയെടുക്കാൻ പറ്റുന്നവയുമാണ് നായകൾ. നമ്മളിൽ പലർക്കും വളരെ ഇഷ്ടം തോന്നുന്ന ഇവയ്ക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒന്നാണ് ‘മഴ’ എന്തെന്നാൽ മഴയുടെ ശക്തമായ ശബ്ദം സെന്സിറ്റീവായ നായ്ക്കളുടെ ചെവിയെ അലോസരപ്പെടുത്തുന്നതാണ്.
3. ഡോൾഫിൻ
ലോകത്തിലെ ഏറ്റവും സ്മാർട്ട് ആയിട്ടുള്ള ജീവികളിൽ ഒന്നാണ് ഡോൾഫിൻ. ഐസ്ലൻഡിലാണ് ഏറ്റവും കൂടുതൽ ഡോൾഫിനുകളെ കാണാൻ സാധിക്കുന്നത്. നമ്മെ അതിശയിപ്പിക്കും വിധം ബുദ്ധിയുള്ളവയും നിരുപദ്രവകാരികളുമാണ് ഡോൾഫിനുകൾ. ചില ഡോൾഫിനുകൾക്ക് തുടർച്ചയായി മുപ്പതോളം മിനുട്ടുകൾ കരയിൽ തന്നെ നില്ക്കാൻ സാധിക്കും. തലയ്ക്ക് മുകളിൽ ഉള്ള ദ്വാരം വഴിയാണിവ അന്തരീക്ഷ വായു ശ്വസിക്കുന്നത്.
4. പൂച്ചകൾ
പൂച്ചകൾ പലപ്പോഴും അവരുടെ ബോസി മനോഭാവത്തിന് പേരുകേട്ടവരാണ്. എന്നാൽ അവർ ഒരേ സമയം അങ്ങേയറ്റം സൗഹൃദപരമാണ്. ഇവ എപ്പോഴും അവരുടെ പ്രിയപ്പെട്ടവരെ ചുറ്റിപ്പറ്റിയിരിക്കാൻ ഇഷ്ടപ്പെടുന്നു. സ്വയം വൃത്തിയായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണിവ. മനുഷ്യർ 4,000 വർഷത്തിലേറെയായി പൂച്ചകളെ വളർത്തുന്നുണ്ടെന്നാണ് വിശ്വസിച്ച് പോരുന്നത്.
5. ഭീമൻ പാണ്ഡ
മധ്യ ചൈനയിലെ പർവതനിരകളിൽ ആണ് ഇവയെ കണ്ടുവരുന്നത്. 135 കിലോഗ്രാം വരെ ഭാരം വരുന്ന ഈ പാണ്ഡകൾ സ്വതവേ ആവേശഭരിതരും രസികരുമാണ്. മുളയാണ് പ്രധാന ഭക്ഷണം. ബ്ലാക്ക് ആൻഡ് വൈറ്റ് പാണ്ഡകളെ വംശനാശഭീഷണി നേരിടുന്ന ഇനങ്ങളുടെ കൂട്ടത്തിൽ പെടുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ കുഞ്ഞു മൃഗങ്ങളിലൊന്നായി കുട്ടി പാണ്ടകളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. പാണ്ടയുടെ അണപ്പല്ലുകളുടെ ആകൃതി വലുതും അവർ കഴിക്കുന്ന മുള തകർക്കാൻ സഹായിക്കുന്ന തരത്തിലുമാണ്. 13,000 അടി വരെ ഉയരത്തിൽ കയറാൻ പാണ്ഡകൾക്ക് കഴിയും, കൂടാതെ വളരെ നല്ല നീന്തൽക്കാരുമാണിവർ.
6. മുയലുകൾ
സസ്യഭുക്കുകൾ ആയ ഈ മൃഗങ്ങൾ സൗഹൃദപരവും സദാ ജിജ്ഞാസുകളുമാണ്. ശക്തമായ കൈകാലുകൾ ഉപയോഗിച്ച്, മുയലുകൾ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ചുറ്റിക്കറങ്ങുന്നു. അവരുടെ വലിയ ചെവികളും നീളമുള്ള മുൻ പല്ലുകളും അവരെ ഏറ്റവും ആകർഷകമാക്കുന്നു.
ഇവയ്ക്ക് ധാരാളം സ്ഥലം ആവശ്യമാണ് കൂടാതെയിവ ഭക്ഷണപ്രിയർകൂടെയാണ്.
7. ഗിന്നി പന്നി
മൂഷിക കുടുംബത്തിലെ മറ്റൊരു അംഗമായ ഗിനിയ പന്നികൾ വളരെ ചെറിയ വളർത്തുമൃഗങ്ങളാണ്. ഇവ പലപ്പോഴും ജോഡികളായി കാട്ടിൽ കാണപ്പെടുന്നു. ഇവ പന്നികൾ അല്ല. ഇവയുടെ പല്ലുകൾ അവരുടെ ആയുഷ്കാലം മുഴുവൻ വളരുന്നവയാണ്. പഴങ്ങളും പച്ചക്കറികളും ഇഷ്ടപ്പെടുന്ന ഈ സസ്യഭുക്ക്, ജനിച്ച് ഏതാനും മണിക്കൂറുകൾക്ക് കൊണ്ട് ഓടാൻ തുടങ്ങും. 4 വർഷത്തെ ആയുസാനുള്ളതിവയ്ക്.
8. കുതിര
ആഡംബര പ്രേമികളായ മനുഷ്യർക്ക് പ്രിയമുള്ള മൃഗങ്ങളിൽ ഒന്നാണിവ. ലോകത്ത് മുന്നൂറിലധികം ഇനം കുതിരകളുണ്ടെന്നറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. വലുപ്പത്തിലും പ്രകൃതിയിലും അവയ്ക്ക് വ്യത്യാസമുണ്ടെങ്കിലും ഒരു കാര്യം എല്ലായ്പ്പോഴും സമാനമായിരിക്കും. അതാണ് അവയുടെ സൗഹൃദ സ്വഭാവം. കുതിര ഒരു സാമൂഹിക ജീവിയാണ്, ഒരു കൂട്ടം കുതിരകളിൽ ഉറങ്ങുമ്പോൾ, അതിൽ ഒന്നെങ്കിലും ഉറങ്ങാതെയിരിക്കും. മനുഷ്യർക്ക് സമാനമായ ഭാവങ്ങൾ അവരുടെ മുഖത്ത് പ്രതിഫലിക്കാറുണ്ട്.
9. അരയന്നം
വളഞ്ഞ കഴുത്തുള്ള ഈ പക്ഷി പുരാണത്തിലെ അവിഭാജ്യ ഘടകമാണ്. സ്നേഹം, ഐക്യം, വിശ്വസ്തത എന്നിവയുടെ പ്രതീകമാണ് അരയന്നങ്ങൾ. അവർ ഒരിക്കലും പങ്കാളിയെ ഉപേക്ഷിച്ച് പോവില്ല. തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുമ്പോൾ അവർ ആക്രമണാത്മകമായി മാറുന്നുവെങ്കിലും, സ്വതവേ സൗഹൃദപരമാണ് ഇവ.
10. ചെമ്മരിയാടുകൾ
ചെമ്മരിയാടുകളുടെ രോമം ചുരുണ്ടതും ഭംഗിയുള്ളതുമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പേ മനുഷ്യൻ ഇതിനെ ഇണക്കി വളർത്താനാരംഭിച്ചിരുന്നു. ഇന്ന്, ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ് എന്നിവ ആടുകളുടെ ഉൽപാദനത്തിൽ പ്രധാന പങ്കുവഹിക്കുന്നു. 200 ലധികം തരം ആടുകളുണ്ട്. ഏറ്റവും ഭംഗിയുള്ള മൃഗങ്ങളിൽ ഒന്നാണ് കുഞ്ഞാടുകൾ. അവരുടെ സാമൂഹികവും പെട്ടെന്നു ഇണങ്ങുന്ന സ്വഭാവവും മനുഷ്യരുടെ കൂട്ടാളിയാകാൻ അവരെ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക