ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസുകളില്‍ ഒന്നാണ് അയോധ്യകേസെന്ന് നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. അയോധ്യകേസ് തീര്‍ച്ചയായും പ്രധാനപ്പെട്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാണ്- അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് നിയുക്ത ചീഫ് ജസ്റ്റീസിന്റെ പ്രതികരണം.
രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റീസായി നവംബര്‍ 18ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17 ന് മുന്‍പ് അയോധ്യ കേസില്‍ വിധിവരുമെന്നാണ് കരുതുന്നത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ബോബ്ഡെയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക