ദമ്മാം: സ്റ്റുഡന്റ്സ് ഇന്ത്യയും മലര്‍വാടി ബാലസംഘവും സംയുക്തമായി, തനിമ സാംസ്കാരിക വേദിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഏകദിന അത്ലറ്റിക്സ് മീറ്റ് സംഘടിപ്പിക്കുന്നു. നവംബര്‍ 15ന് രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് മത്സരങ്ങള്‍. ‘വണ്‍ ടീം, വണ്‍ വേള്‍ഡ്, ലെറ്റ്സ് പ്ലേ’ എന്നതാണ് മീറ്റിന്റെ മുദ്രവാക്യം.
കിഴക്കന്‍ പ്രവിശ്യയിലെ മലയാളി കുട്ടികള്‍ക്കായി സിംബ’19 എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ കെ.ജി മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് പങ്കെടുക്കാം.വൈകീട്ട് രക്ഷിതാക്കള്ക്കുവേണ്ടിയും മത്സരങ്ങള്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദമ്മാം: 0503834246, ഖോബാര്‍: 0554639810, ജുബൈല്‍ :0507990847 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക