വാട്സപ്പ് നമ്മളുടെ നിത്യജീവിതത്തിലെ ഭാഗം ആയി മാറിയിരിക്കുന്ന ഒന്നാണ്. ഒരു കാര്യം ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു നോക്കാറുണ്ട് എല്ലാവരും.
ഇന്നത്തെ കാലത്ത് എല്ലാവരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. ചാറ്റ് ചെയ്യാൻ വേണ്ടി മാത്രമല്ല നമ്മൾ ഇമേജസ്, വീഡിയോസ്,ഫയലുകൾ, ഡോകൃുമെൻറ്സ് എല്ലാം ഷെയർ ചെയ്യാൻ വാട്സാപ്പിനെ ആശ്രയിക്കുന്നു.
എന്നാൽ നമ്മൾ ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് മൊബൈൽ നമ്പർ ഉപയോഗിച്ചാണ്. എന്നാൽ ഇനിമുതൽ ലാൻഡ് ലൈൻ നമ്പർ ഉപയോഗിച്ചു വാട്സ്ആപ്പ് ലോഗിൻ ചെയ്യാൻ കഴിയും. വാട്സാപ്പിലെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണിത്.
നമ്മളിൽ അധികം പേരും പേഴ്സണൽ ആവശ്യങ്ങൾക്ക് വേണ്ടിയാണ് വാട്സ്ആപ്പ് കൂടുതലും ഉപയോഗിക്കുന്നത്. കൂടുതൽ അധികം ഫീച്ചേഴ്സ് ഉൾപ്പെടുത്തി ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വാട്സ്ആപ്പ് കമ്പനി അവതരിപ്പിച്ചിരുന്നു.
എന്നാൽ അതിന് പിന്നാലെ ഇപ്പോൾ ലാൻഡ് ലൈൻ നമ്പർ ഉപയോഗിച്ച് വാട്ട്സാപ്പ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയുന്ന സംവിധാനം വാട്സപ്പ് ഉഅവതരിപ്പിച്ചിരിക്കുന്നത്. ഇത് കൂടുതലും ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ ആണ് ഉള്ളത്. ബിസിനസുകാർക്ക് ഇത് കുറച്ചുകൂടി ഈസിയായി അവരുടെ ബിസിനസ് കാര്യങ്ങൾ നടത്താൻ കഴിയുന്നു.
ലാൻഡ് ലൈൻ നമ്പർ ഉപയോഗിച്ച് വാട്ട്സാപ്പ് അക്കൗണ്ട് തുടങ്ങാൻ വേണ്ടി വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യണം. അതിനുശേഷം മൊബൈൽ നമ്പറിന് പകരം ലാൻഡ് ലൈൻ നമ്പർ കൊടുക്കണം. അങ്ങനെ കൊടുക്കുമ്പോൾ എസ്ടിഡി കോഡ് സഹിതം വേണം നമ്പർ കൊടുക്കാൻ. എസ്ടിഡി കോഡ് കൊടുക്കുമ്പോൾ നമ്മുടെ ലാൻഡ് ലൈൻ നമ്പർ ടെൻ ഡിജിറ്റ് ആവും.
അതിനുശേഷം വെരിഫിക്കേഷൻ ചെയ്യാൻ രണ്ടു വഴികളാണുള്ളത്. എസ്എംഎസ് അല്ലെങ്കിൽ കോൾ. ചില മോഡൽ ലാൻഡ് ഫോണുകളിൽ എസ്എംഎസ് സൗകര്യമുണ്ട്. എന്നാൽ ചില മോഡലുകളിൽ ഇല്ലതാനും. അങ്ങനെ സൗകര്യമില്ലാത്ത ലാൻഡ് ലൈൻ നമ്പർ ഉപയോഗിക്കുന്നവർ കോൾ എന്ന് ഇനേബിൾ ചെയ്താൽ കോൾ വഴി 6 ഡിജിറ്റ് ഒടിപി ലഭിക്കും. ആ 6 ഡിജിറ്റ് ഒടിപി വാട്സാപ്പിൽ ടൈപ്പ് ചെയ്തു കൊടുക്കണം.
വെരിഫിക്കേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ നമ്മുടെ യൂസർ ഐഡിയും ഡീറ്റെയിൽസ് നൽകിക്കൊണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാൻ ആരംഭിക്കാം.
വാട്സാപ്പിലെ ഏറ്റവും പുതിയ അപ്ഡേറ്റ് ആണിത്. ഇത് ബിസിനസുകാർക്ക് വളരെയധികം പ്രയോജനകരമാണെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക