ചേരുവകള്‍: കടലമാവ് – 1 കപ്പ്
പഞ്ചസാര – 3/4 കപ്പ്
ഏലക്ക – 3 എണ്ണം
നെയ്യ് – 1/2 കപ്പ്
കശുവണ്ടി/ബദാം പൊടിച്ചത് – 2 ടേബിള്‍സ്പൂണ്‍
പാൻ വച്ചു ചൂടാക്കി അതിലേക്ക് കാല് കപ്പ് നെയ്യൊഴിച്ചു കടലമാവും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അര മണിക്കൂറോളം ചെറുതീയില്‍ ഇളക്കുക.ചെറുതായി നിറവ്യത്യാസം വന്നു കടലമാവ് മൂത്തുവരുന്ന മണം വരുമ്പോള്‍ അതിലേക്ക് ബാക്കിയുള്ള നെയ്യ് കൂടി ചേര്‍ത്ത് കൊടുക്കുക.
കയ്യെടുക്കാതെ വീണ്ടും ഇളക്കി കൊടുക്കുക. കടലമാവും നെയ്യും യോജിച്ചു കുഴമ്പു പോലെ ആകുമ്പോള്‍ ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാന്‍ വെക്കുക.അല്പം തണുത്തു കഴിയുമ്പോള്‍ അതിലേക്ക് പൊടിച്ച പഞ്ചസാരയും ഏലക്കയും നുറുക്കിയ കശുവണ്ടി/ ബദാം കൂടി ചേര്‍ത്ത് അല്പസമയം നന്നായി കുഴക്കുക.ശേഷം കയ്യില്‍ അല്പം നെയ്യ് പുരട്ടി ഓരോ ഉരുളകളാക്കി എടുക്കുക.സ്വാദിഷ്ടമായ ബേസന് ലഡ്ഡു തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക