കൊച്ചി: ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ സര്‍വകലാശാലയെന്ന ബഹുമതി അമൃത വിശ്വ വിദ്യാപീഠത്തിന് ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ലണ്ടനിലെ ടൈംസ് ഉന്നത വിദ്യാഭ്യാസ ചീഫ് ഡേറ്റ ഓഫീസര്‍ ഡങ്കണ്‍ റോസ് അമൃത വിശ്വ വിദ്യാപീഠം ചാന്‍സിലറായ മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു.
അധ്യയന രീതി, ഗവേഷണം, അറിവിന്റെ പങ്കുവയ്ക്കല്‍ രാജ്യാന്തര കാഴ്ചപ്പാട് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നല്‍കിയത്. അമൃത ലൈവ്-ഇന്‍-ലാബ്സ്, അമൃതശ്രീ പരിപാടികളെ അടിസ്ഥാനമാക്കി ലോകത്തു സാമൂഹിക, സാമ്പത്തിക രംഗത്തു നല്കിയ സംഭാവനകള്‍ക്ക് അമൃതയെ ലോകത്തെ ഏറ്റവും മികച്ച 300 യൂണിവേഴ്സിറ്റികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള വിദ്യാഭ്യാസ ഭൂപടത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കിയ ലോകോത്തര നിലവാരം കൈവരിച്ച സ്ഥാപനമായി അമൃതയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക