മൂന്ന് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് എത്ര രൂപയാകും. ഇതിന് 1672 വിലയിട്ടാല്‍ എങ്ങനെയുണ്ടാകും. ബില്ല് കണ്ട് ബോധം പോകും അല്ലെ ?. ഇതേ അവസ്ഥയിലാണ് സംഗീത സംവിധാകൻ ശേഖർ രവ്ജാനി.
ജിമ്മിലെ വ്യായാമത്തിന് ശേഷം അഹമ്മദാബാദിലെ ഹയാറ്റ് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും പുഴുങ്ങിയ മുട്ട ഓര്‍ഡര്‍ ചെയ്ത ശേഖർ രവ്ജാനിക്കാണ് ഇങ്ങനെയൊരു ഞെട്ടിക്കുന്ന ബില്ല് ലഭിച്ചത്. മൂന്ന് പുഴുങ്ങിയ കോഴിമുട്ടകളാണ് ശേഖര്‍ ഓർഡർ ചെയ്തത്.
മുട്ടയ്ക്ക് മാത്രം 1350 രൂപയും ജി.എസ്.ടിയും സർവീസ് ചാർജും അടക്കം 1672 രൂപ ഹോട്ടലുകാർ ഈടാക്കിയെന്ന് രവ്ജാനി ട്വീറ്റിൽ കുറിക്കുന്നു.
ഇതിന് മുമ്പ് ബോളിവുഡ് താരം രാഹുൽ ബോസിനും സമാനമായ അനുഭവം നേരിട്ടിരുന്നു. രാഹുൽ ബോസിന്റെ പക്കൽ നിന്ന് രണ്ട് റോബസ്റ്റ പഴത്തിന് 442 രൂപ ഹോട്ടൽ ഈടാക്കിയത് വലിയ വാര്‍ത്തയായിരുന്നു. താരം ഇക്കാര്യം ട്വിറ്ററിലൂടെ ഉയര്‍ത്തിയതോടെയാണ് വലിയ വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക