റൺവേ നവീകരണത്തിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് മുതൽ പകൽ സമയങ്ങളിൽ വിമാന സർവീസുകൾ ഉണ്ടാകുന്നതല്ല.
രാവിലെ 10 മുതൽ വൈകീട്ട് 6 മണി വരെയാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 28 വരെ തുടരും.
നിലവിൽ പ്രതിദിനം 420 വിമാന സർവീസുകളാണ് കൊച്ചിയിൽ നിന്നും സർവീസ് നടത്തുന്നത്. പത്ത് വർഷം കൂടുമ്പോൾ നടത്തുന്ന റൺവേ നവീകരണമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. 2009 ലാണ് അവസാനമായി റൺവേ നവീകരണം നടന്നത്.
151 കോടി രൂപ ചെലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക