വാർദ്ധക്യത്തിലാണ് മറവിരോഗത്തിന് സാധ്യത കൂടുതലെങ്കിലും ഇന്നത്തെ അനാരോഗ്യകരമായ ചിട്ടകളും ജീവിത രീതികൾ കൊണ്ടും മറവിരോഗം വരാം. എന്നാൽ ഇതിന് പ്രതിവിധിയെന്നോണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും, സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യും.
മറവിരോഗത്തിന് ഉത്തമ പ്രതിവിധിയാണ് ഓറഞ്ച് ജ്യൂസ്. ഇത് നിത്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഭാവിയില്‍ മറവിരോഗം പിടിപെടാനുള്ള സാധ്യതയെ തള്ളുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇത് പുരുഷൻമാരുടെ കാര്യത്തില്‍ മാത്രമേ ഫലപ്രദമാവൂ എന്നും ഇവര്‍ പറയുന്നു. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കഴിക്കുന്ന ഒരു പുരുഷന് മറ്റുള്ളവരെ അപേക്ഷിച്ച് മറവിരോഗം പിടിപെടാനുള്ള സാധ്യത 47 ശതമാനത്തോളം കുറവാണെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക