അങ്കമാലി: അങ്കമാലി ബാങ്ക് കവലയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.
അങ്കമാലി സെന്റ് ജോര്‍ജ്ജ് ബസിലിക്കയില്‍ കുര്‍ബാന കൂടിയ ശേഷം ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരിമാരടക്കം നാല് പേരാണ് രാവിലെയുണ്ടായ അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്.
അങ്കമാലി മങ്ങാട്ടുകര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജോസഫ്, കല്ലുപാലം സ്വദേശിനി മേരി ജോര്‍ജ്ജ്,മൂക്കന്നൂര്‍ സ്വദേശിനി റോസി തോമസ്,മാബ്ര സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്.
ബസ്സിനടിയില്‍പ്പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
https://youtu.be/SeMZcyCGIz8
പ്രതികരിക്കാൻ ഇവിടെ എഴുതുക