എല്ലാവരും ശ്രദ്ധിക്കുമെന്ന കാരണത്താൽ മിക്ക സ്ത്രീകളും ചില പുരുഷന്മാരും ചെയ്യുന്ന മണ്ടത്തരമാണ് അടിവസ്ത്രങ്ങൾ വെയിലത്ത് ഉണക്കാതെ ഇരിക്കുന്നത്. ഇത്തരം പ്രവൃത്തി കൊണ്ട് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ദരുടെ നിർദേശം. ആരും ശ്രദ്ധിക്കാത്ത മുറികളിലോ അല്ലെങ്കില്‍ ബാത്ത്റൂമിലോ ആയിരിക്കും മിക്ക സ്ത്രീകളും അടിവസ്ത്രങ്ങള്‍ ഉണങ്ങാന്‍ ഇടുക. ചിലര്‍ ഫാന്‍ ഉപയോഗിച്ചാണ് വസ്ത്രങ്ങള്‍ ഉണക്കുന്നത്.
ഈ ശീലമാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് വസ്ത്രങ്ങളില്‍ അടിഞ്ഞു കൂടുന്ന രോഗാണുക്കള്‍ നശിക്കുകയില്ലെന്നും നനവ് കൊണ്ട് സ്വകാര്യ ഭാഗങ്ങളില്‍ പൂപ്പല്‍ അണുബാധ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നുമാണ് പറയുന്നത്.
നനവുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചില്‍, പൂപ്പല്‍, പഴുപ്പ് ഇവ വരാന്‍ സാധ്യതയേറുമെന്നും ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി.
സൂര്യ രശ്മികള്‍ ഏറ്റാല്‍ മാത്രമെ അടിവസ്ത്രത്തിലെ അണുക്കള്‍ മാറുകയുള്ളൂ. ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്ന അടിവസ്ത്രങ്ങള്‍ ഒരിക്കലും മുറിക്കുള്ളിലിട്ട് ഉണക്കരുതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക