സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സിലേക്ക് സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 300 ഹെഡ് കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഒഴിവാണുള്ളത്. വിവിധ കായികഇനങ്ങളിലായി രാജ്യാന്തര/ദേശീയതലത്തില്‍ കഴിവുതെളിയിച്ച പുരുഷ/വനിതാ കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം.ഡിസംബര്‍ 17 ആണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.
പ്ലസ്ടു ആണ് യോഗ്യത. പ്രായപരിധി: 01-08-2019-ന് 18-നും 23-നും മധ്യേ. ശമ്പളം: 25,500-81,100 രൂപ. ശാരീരികയോഗ്യത: പുരുഷന്മാര്ക്ക് ഉയരം 167 സെ.മീ., നെഞ്ചളവ് 81-86 സെ.മീ., സ്ത്രീകള്‍ക്ക് ഉയരം 153 സെ.മീ. നെഞ്ചളവ് ബാധകമല്ല. വിശദ വിവരങ്ങൾക്ക്: ഈ വെബ്സൈറ്റ് സന്ദർശിക്കുക.
https://www.cisfrectt.in/
പ്രതികരിക്കാൻ ഇവിടെ എഴുതുക