ന്യൂഡല്‍ഹി: മൊെബെല്‍ നിര്‍മാതാക്കളായ നോക്കിയയുടെ 55 ഇഞ്ച് സ്മാര്‍ട്ട് ടിവി വിപണിയിലേക്ക്.
4 കെ അള്‍ട്രാ എച്ച്.ഡി. എല്‍.ഇ.ഡി. പാനലാണ് ടിവിക്ക് നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് 9 പൈയിലാണ് പ്രവര്‍ത്തനം.
ജനപ്രിയ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും പ്ലേ സ്റ്റോറിന്റെ സഹകരണവും ടിവിക്കു മുതല്‍ക്കൂട്ടാണ്.
മികച്ച ദൃശ്യതീവ്രത, നിറം, ഡിസ്പ്ലേ നിലവാരം, ഇന്റലിജന്റ് ഡിമ്മിങ് സാങ്കേതികവിദ്യ തുടങ്ങിയവ കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഡിസംബര്‍ ആദ്യം ടിവി വിപണിയിലെത്തുമെന്നാണു വിവരം. ഷവോമിയുടെ എം.ഐ. ടിവി, വണ്‍പ്ലസ് ടിവി, മോട്ടറോള ടിവി എന്നിവയാകും എതിരാളികള്‍. ഫ്ളിപ്കാര്‍ട്ട് വഴിയാകും വില്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക