ക്രിയാറ്റിനിൻ പേശികളിലെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഒരു ശേഷിപ്പാണ്.രക്തത്തില്‍ ഇത് കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയുമാണ് ചെയ്യുക. എന്നാല്‍ വൃക്ക പ്രശ്നത്തിലാകുമ്പോള്‍ ക്രിയാറ്റിനിൻ ഫലപ്രദമായി പുറന്തള്ളപ്പെടുകയില്ല.അത് കാരണം രക്തത്തില്‍ ക്രിയാറ്റിനിൻ അളവ് കൂടുതലായി കാണാം.അതായത് രക്തത്തിലെ ക്രിയാറ്റിനിൻ അളവ് ഉയരുന്നത് വൃക്കകളുടെ ആരോഗ്യം മോശമായതിന്റെ സൂചനയുമാകാം.
ഇത്തരത്തില്‍ പെട്ടെന്ന് ക്രിയാറ്റിനിന്‍ കൂടുമ്പോള്‍ വൃക്ക രോഗമുണ്ടോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.ക്രിയാറ്റിനിന്റെ അളവ് രക്തപരിശോധനയിലൂടെ മനസിലാക്കാം.ശ്വാസതടസ്സം, രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടിയാല്‍ ശരീരം കാണിക്കുന്ന ഒരു പ്രധാന സൂചനയാണ്. ശരീരത്തില്‍ ക്രിയാറ്റിനിന്‍ അടിഞ്ഞുകൂടുന്നതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകാം.എന്നാൽ എല്ലാ ശ്വാസം മുട്ടലും ഇതുമൂലമാകണമെന്നുമില്ല.
അതുപോലെ അകാരണമായ അമിത ക്ഷീണവും രക്തത്തില്‍ ക്രിയാറ്റിനിന്‍ അളവ് കൂടുമ്പോള്‍ ഉണ്ടായേക്കാം.ഇത്തരത്തിലുള്ള മറ്റ് ചില ലക്ഷണങ്ങള്‍ ചര്‍ദ്ദിയും ഓക്കാനവും ആണ്. ക്രിയാറ്റിനിന്‍ അളവ് കൂടിയതിന്റെ ലക്ഷണങ്ങളാണ് പാദങ്ങളുടെയും കണങ്കാലുകളുടെയും വീക്കവും.വൃക്ക ശരിയായി പ്രവർത്തിക്കാത്തപ്പോൾ, പാദങ്ങളിലും കണങ്കാലുകളിലും നീര് ഉണ്ടാകാറുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക