വിറ്റാമിന്‍ സി നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ്.വിറ്റാമിന്‍ സി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യും.വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…
1. റെഡ് ബെല്‍ പെപ്പര്‍
വിറ്റാമിന്‍ സി ധാരാളം കാപ്സിക്കം എന്നും അറിയപ്പെടുന്ന റെഡ് ബെല്‍ പെപ്പറില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓറഞ്ചില്‍ 53 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുമ്പോള്‍, 100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 127 മൈക്രോഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.മാത്രമല്ല റെഡ് ബെല്‍ പെപ്പറില്‍ വിറ്റാമിന്‍ എയും അടങ്ങിയിരിക്കുന്നു.ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.
2. കിവി
93 മൈക്രോഗ്രാം വിറ്റാമിന്‍ സി 100 ഗ്രാം കിവിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും കിവിയില്‍ ഉണ്ട്.രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും.
3. സ്ട്രോബെറി
58 മൈക്രോഗ്രാം വിറ്റാമിന്‍ സി 100 ഗ്രാം സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനുമൊക്കെ ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി ഗുണം ചെയ്യും.
4. പപ്പായ
60 മൈക്രോഗ്രാം വിറ്റാമിന്‍ സി100 ഗ്രാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയ പപ്പായഗുണം ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പപ്പായ ഡയറ്റില്‍ ചേർക്കാം.
5. പേരയ്ക്ക
228 മൈക്രോഗ്രാം വിറ്റാമിന്‍ സി 100 ഗ്രാം പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്ക സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക