ഏറെ നാടകീയ നീക്കത്തിനൊടുവിൽ അധികാരത്തിലേറിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ രാജിവച്ചു. എൻസിപിയെ ചതിച്ച് ബിജെപിയുമായി കൂടിച്ചേർന്ന് ദേവേന്ദ്ര ഫഡ്നാവിസിനെ അധികാരത്തിലേറ്റാൻ ചരട് വലിയച്ചയാളാണ് അജിത് പവാർ.
നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണയുടെ ഉത്തരവ് വന്നതിന് പിന്നാലെയാണ് അജിത് പവാറിന്റെ രാജി.
ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ നിർണായക വിധി.
വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി പറഞ്ഞു. ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയിൽ.
നാളെ വൈകുന്നേരം അഞ്ച് മണിയോടുകൂടി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും എംഎൽഎമാരുടെ സത്യപ്രതിജ്ഞ വേഗം വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക