കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് പരിധിയിലുള്ള സ്കൂളുകള്‍ക്കും വെള്ളിയാഴ്ച കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഡി ജി ഇ ജീവന് ബാബു ഐ എ എസ് അറിയിച്ചു.
നവംബര്‍ 28, 29, 30, ഡിസംബര്‍ 1 എന്നീ ദിവസങ്ങളിലാണ് കാഞ്ഞങ്ങാട് 28 വേദികളിലായി സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക.
കലോത്സവത്തിന്റെ ഭാഗമായുള്ള പാലുകാച്ചല്‍ ചടങ്ങ് കൊവ്വല്‍ പള്ളിയിലെ ഭക്ഷണശാലയില്‍ ബുധനാഴ്ച പഴയിടം മോഹനന് നമ്പൂതിരി നിര്‍വഹിച്ചു.
സംഘാടക സമിതി ചെയര്‍മാനും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്, കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന്, നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫ. കെ പി ജയരാജന്, മുന്‍ എം എല്‍ എ കെ പി കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക