അറുപതാമത് സംസ്ഥാന കലോത്സവത്തിന്റെ ആരവങ്ങൾ അടങ്ങുമ്പോൾ ബാക്കിയാവുന്ന ചിലതുണ്ട്. കലാസ്വാദകർക്ക് അത് ഭാവ ലയ താളങ്ങളിൽ പൊതിഞ്ഞ പുതു ഓർമ്മകൾ ആവുമ്പോൾ പങ്കെടുത്തവരിൽ വികാരനിർഭരമായ നിമിഷങ്ങളുടെ, കഷ്ടപ്പാടിന്റെ, അധ്വാനത്തിന്റെ, പുതിയ കൂട്ടുകെട്ടുകളുടെ, വേർപാടിന്റെ സമ്മിശ്രമായ നിരവധിയാകുന്ന നിമിഷങ്ങളാണ്.
ഇവയോടൊപ്പം തന്നെ ഇന്ന് ഏറെ പ്രചാരത്തിൽ ഉള്ള, ഒരുപക്ഷെ നമ്മെ ഏറെ രസിപ്പിക്കുന്ന ഒന്നാണ് ‘ട്രോളുകൾ’. ഇത്തവണ കാസർഗോഡ്, കാഞ്ഞങ്ങാടിൽ കലയുടെ ഉത്സവം കൊടിയേറുന്നതനുബന്ധിച്ച് ട്രോളുകൾ പലതുമിറങ്ങിയിരുന്നു. ട്രോളുകളിൽ മിക്കവയും വടക്കൻ മലയാളം ഒട്ടും വശമില്ലാത്ത തെക്കന്മാരുടെ അവസ്ഥ വരച്ചുകാട്ടുന്നവയായിരുന്നു. എന്തൊക്കെ പറഞ്ഞാലും ട്രോളാനും വേണ്ടേ അൽപ്പം കലാവാസന.
കലോത്സവ ട്രോളുകൾ കാണാത്തവർക്കായി അവയിൽ ചിലത്;
പ്രതികരിക്കാൻ ഇവിടെ എഴുതുക