തൃശൂര്‍: കൊണ്ടോഴി പാറമേല്‍പ്പടിയില്‍ എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. എസ്ബിഐയുടെ എടിഎമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്.
എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മോഷ്ടാക്കള്‍ വന്നതെന്ന് സംശയിക്കുന്ന കാര്‍ സമീപത്തുനിന്നും കണ്ടെത്തി. കാര്‍ ചെളിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പ്രതികള്‍ കാര്‍ ഉപേക്ഷിച്ചുകടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക