തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖ പ്രദേശങ്ങളില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ലക്ഷ്വദീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത നിശ്ചയിച്ചിട്ടില്ലെങ്കിലും തെക്കുപടിഞ്ഞാറ് അറബിക്കടല്‍, ലക്ഷദ്വീപ് മേഖല, കേരള തീരം, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിനായി പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇവിടങ്ങളില്‍, മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/2570634093030622
പ്രതികരിക്കാൻ ഇവിടെ എഴുതുക