ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയാനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വയനാട് സന്ദര്‍ശനത്തിനെത്തുന്ന രാഹുല്‍ ഗാന്ധി ക്ലാസ് മുറിക്കുള്ളില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹലയുടെ കുടുംബത്തെ സന്ദര്‍ശിക്കും.
വ്യാഴാഴ്ച മുതല്‍ രാഹുല്‍ ഗാന്ധിയുടെ നിയോജകമണ്ഡലത്തിലെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിക്കും. ഇന്ന് കോഴിക്കോട് എത്തുന്ന രാഹുല്‍
ഏഴിന് ഷഹലയുടെ മാതാപിതാക്കളെ കാണും.
സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഗവണ്മെന്റ് സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷെഹല ഷെറിന് മരിച്ചത് കഴിഞ്ഞ മാസമാണ്.
അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയെ തുടര്‍ന്നാണ് ഷെഹല മരിച്ചതെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെമ്പാടും വന്‍പ്രതിഷേധങ്ങളാണ് നടന്നത്.
വയനാട് സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഷെഹലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുമെന്ന് രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. കൂടാതെ നാശാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന സ്കൂള്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ ഫണ്ട് ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക