സ്വന്തമായി വീട് വെക്കുമ്പോള്‍ അവരവരുടെ ആവശ്യങ്ങളും അഭിരുചികളും അനുസരിച്ച് വ്യക്തമായ ഒരു കാഴ്ച്ചപാട് ആവശ്യമാണ്. അതിനാദ്യമായി വേണ്ടത് വീട്ടിൽ ആവശ്യമുള്ളവയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ്.
ഇതില്‍ വീട്ടിലുള്ള കുട്ടികള്‍ മുതല്‍ പ്രായമായവരെവരെ പരിഗണിക്കാം. പിന്നീട് അവയെ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി സജ്ജീകരിക്കാം.
ഇലക്ട്രിക്കല്‍ വര്‍ക്കെല്ലാം ഈ സജ്ജീകരണം അനുസരിച്ചായിരിക്കണം. പിന്നെ ലളിതമായ ഫർണിച്ചർ തിരഞ്ഞെടുക്കാം.
ഫര്‍ണിച്ചറില്‍ മിതത്വം പാലിച്ച് കൂടുതല്‍ സ്ഥലം ഒഴിവാക്കിയിടാം.
ഇനി ഫ്ലോറിന്റെ കാര്യത്തിലാണെങ്കിൽ വില കുറഞ്ഞ കടപ്പമുതല് ഇറ്റാലിയന്‍ മാര്‍ബിളും വുഡന്‍ ഫ്ളോറിങ്ങും വരെ വളരെ ട്രെന്‍ഡിയായി ഡിസൈന്ചെയ്യാം. ലാമിനേറ്റഡ് വുഡന്‍ ഫ്ളോറിങ്ങും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വുഡന്‍ ഫ്ളോറിങ്ങില്‍ തടികള്തന്നെ ടൈലുകളായോ സംസ്കരിച്ച ലാമിനേറ്റഡ് ഇന്റര്‍ ലോക്കിങ് ടൈലുകളോ ഉപയോഗിക്കാം. ഇവ മാര്‍ബിളിന്റെയോ ടൈലിന്റെയോ കൂടെ മിക്സ് ചെയ്തും ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക