അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന് നടക്കുന്ന സമയമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും ചേര്‍ന്നത്. കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഈ കണക്ക് ശരിയാകണമെന്നില്ല.
ഓവുലേഷന് നടക്കുന്ന സമയം നോക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ഒരു തവണത്തെ ലൈംഗിക ബന്ധം കൊണ്ട് ഗര്‍ഭം ധരിക്കണമെന്നില്ല. കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടുന്നത് നല്ലതാണ്.
ദിവസവും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത കൂട്ടുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് ബീജഗുണം കുറയ്ക്കുകയാണ് ചെയ്യുക. ബീജങ്ങളുടെ സംഖ്യയേയും. ഇതുകൊണ്ട് ആഴ്ചയില്‍ മൂന്നുനാലു തവണ സെക്സ് മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക