സോഷ്യല്‍ മീഡിയയില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന യുവതികള്‍ക്ക് നേരെ പ്രത്യേകിച്ച് നടിമാര്‍ക്ക് നേരം അശ്ലീല കമന്റുകള്‍ ഇപ്പള് സര്‍വ്വ സാധാരണമാണ്.അതുപോലെ തങ്ങളുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യാത്ത നടിമാരും ഇപ്പോള്‍ വിരളം ആണ്.
ഇന്‍സ്റ്റാഗ്രാമില്‍ നിറയെ ഫോളോവേഴ്സ് ഉള്ള നടിമാര്‍ നേരിടുന്ന അശ്ലീല കമന്റുകളും അനവധിയാണ്. ആ കൂട്ടത്തിലേക്ക് ആണ് ഇപ്പോള്‍ നടി സാധിക വേണുഗോപാലും എത്തിയിരിക്കുന്നത്.
ശരീര പ്രദര്‍ശനം നടത്തി സാധിക ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ ആണ് ആരാധകന് ഞാന്‍ ആ പൊക്കിളില്‍ ഒന്ന് തൊട്ടോട്ടെ എന്നുള്ള കമന്റ് ഇട്ടത്.
ഇത്തരത്തില്‍ പോസ്റ്റില്‍ കമന്റുമായി എത്തിയ ആള്‍ക്ക് കൃത്യമായി മറുപടിയും സാധിക നല്കി. മോനെ ലോകത്തു എല്ലാ ജീവജാലങ്ങളും ഒരിക്കല്‍ ജീവിച്ചത് ഈ പറയുന്ന പൊക്കിളിലൂടെ ആണ്. പൊക്കിള്‍ കൊടിയില്ലാതെ മനുഷ്യന്മാര് ആരും മുട്ട വിരിഞ്ഞു ഉണ്ടായിക്കാണില്ല. അപ്പൊ നക്കാനും തൊടാനും ഒക്കെ ഏറ്റവും നല്ലതു ആ ബന്ധമുള്ള സ്വന്തം അമ്മയുടെ പോക്കിളാകും.ബന്ധങ്ങള്‍ക്ക് വിലയുള്ളതല്ലേ? പൊക്കിള്‍കൊടി ബന്ധം’ ഇങ്ങനെയായിരുന്നു ആ ഞരമ്പ് രോഗിക്ക് സാധിക വേണുഗോപാല്‍ മറുപടി കൊടുത്തത്.
ഇപ്പോള്‍ ഇതാ ഒരു കിടലം ഫോട്ടോഷൂട്ടിലൂടെയും പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക