കൊല്ലം: മുഖത്തലയില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണത്തിനുവേണ്ടി സൂക്ഷിച്ചിരുന്ന 5000 ലിറ്റര്‍ പാമോയിലും, വെളിച്ചെണ്ണയും പിടിച്ചെടുത്തു.
ലൈസന്‍സ് ഇല്ലാതെയാണ് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചത്. വെളിച്ചെണ്ണ നിറക്കുന്നതിനുവേണ്ടിയുള്ള കുപ്പികളും, വിവിധ ബ്രാന്‍ഡുകളുടെ പേരിലുള്ള സ്റ്റിക്കറുകളും ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി.
ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരില്‍ 10 ബ്രാന്‍ഡുകളാണ് മുഖത്തലയിലെ നിര്‍മ്മാണ യൂണിറ്റ് പുറത്തിറക്കിയിരുന്നത്. മുഖത്തല സ്വദേശികളായ 2 പേരാണ് ഈ യൂണിറ്റ് നടത്തുന്നത്. ഭക്ഷ്യസുരക്ഷാനിയമത്തിനു വിരുദ്ധമായി ബില്ലില്ലാതെ ആണ് ഇവ സൂക്ഷിച്ചിരുന്നത്.
കൂടുതല്‍ പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിളുകള്‍ ശേഖരിച്ചു. പരിശോധന റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക