റിയാദ്: റിയാദില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്.
റിയാദിലെ ഒരു ഫ്ലാറ്റിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ അഗ്നിബാധയിലാണ് ഈജിപ്ഷ്യന്‍ കുടുംബത്തിലെ രണ്ടു കുട്ടികള്‍ വെന്തുമരിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് മുറിയില്‍ തീപിടിക്കുകയായിരുന്നു.
സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പിതാവ് ജോലിസ്ഥലത്തായിരുന്നു. താന്‍ ജോലിക്ക് പോകുമ്പോള്‍ മക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണില്‍ വിളിച്ച് ഫ്ലാറ്റിൽ തീപിടുത്തമുണ്ടായതായി അറിയിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക