വിവാദങ്ങള്‍ക്കിടയില്‍ ഷെയ്ന് നായകനാകുന്ന ‘വലിയപെരുന്നാള്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
നവാഗതനായ ഡിമല്‍ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്,അതുല്‍ കുല്‍ക്കര്‍ണി, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ്,അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ ഡാന്‍സറായാണ് ഷെയ്ന് എത്തുന്നത്.
ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റെയൊപ്പം ഒരു പണിക്കും ഇറങ്ങരുത് എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുള്ളതാണെന്ന ഷെയിന്റെ മാസ് ഡയലോഗാണ് ട്രെയിലറിന്റെ പ്രധാന ഹൈലൈറ്റ്.
1 മിനിട്ട് 50 സെക്കന്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച സിനിമ എന്ന പ്രത്യേകതയും വലിയ പെരുന്നാളിന് ഉണ്ട്.
അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത് സംഗീത സംവിധായകന് റെക്സ് വിജയന് ആണ്.
വെബ് സീരീസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഹിമികയാണ് ഷെയിന്റെ നായികയായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക