തമിഴ് നടന് സൂര്യയുടെ കടുത്ത ആരാധികയായ നടി അനുശ്രീ തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ്. അടുത്ത ജന്മത്തിലെങ്കിലും സൂര്യയുടെ ജ്യോതികയായി ജനിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്.ഡയമണ്ട് നെക്ക്ലെസ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടിയായ മാറിയ താരമാണ് അനുശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക