ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയില്‍ ഡിസംബർ 27 ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോണ്‍ഗ്രസുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായി 26 ന്
ഇരുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പോണ്ടിച്ചേരിയില്‍ പ്രതിഷേധ റാലി നടക്കും.
അതേസമയം പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചാല്‍ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐഐടിവിദ്യാര്ത്ഥികള്ക്ക് ഡീന്‍ താക്കീത് നല്കി. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ നിരീക്ഷിക്കാന്‍
കാണ്‍പൂര്‍ ഐഐടിയില്‍ കമ്മിറ്റി രൂപീകരിച്ചു.
എന്നാല്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദധാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. മധുരയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക