റിയാദ്: സൗദി അറേബ്യയിൽ ജോലി സ്ഥലത്തു മലയാളി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. ജോലി സ്ഥലമായ ജുബൈലില്‍ താമസിച്ചിരുന്ന മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജുബൈലിലുള്ള ഒരു ഫർണിച്ചർ നിർമ്മാണശാലയിൽ ആണ് ബാലകൃഷ്ണൻ ജോലി ചെയ്തിരുന്നത്. കമ്പനി ഉടമ നാട്ടിൽ അവധിക്കു പോയതിനാൽ കുറച്ചു ദിവസങ്ങളായി സ്ഥാപനം അടഞ്ഞു കിടക്കുകയായിരുന്നു.
ബാലകൃഷ്ണന്റെ മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക