കോട്ടയം: ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം വരാനിരിക്കെ, പ്രധാന വെല്ലുവിളിയായ സ്ട്രോയ്ക്ക് പകരം പ്രകൃതി സൗഹൃദ സ്ട്രോ കണ്ടെത്തിയിരിക്കുകയാണ് എംജി സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷിജോ ജോയി
പോത വര്‍ഗത്തില്‍പ്പെട്ട പുല്ലിന്റെ തണ്ട് സ്ട്രോയ്ക്ക് പകരമായി ഉപയോഗിക്കാനാവുമെന്നാണ് ഷിജോയുടെ വാദം. കേടുകൂടാതെയിരിക്കാന്‍ ചില പദാര്‍ത്ഥങ്ങള്‍ പ്രകൃതി സൗഹൃദ സ്ട്രോയില്‍ ചേര്‍ത്തിട്ടുണ്ട്. ഒരു വര്‍ഷത്തെ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയാണ് ഇത് വികസിപ്പിച്ചത്.
പ്ലാസ്റ്റിക് സ്ട്രോയ്ക്ക് ഒരു കവറിന് 60 രൂപയാണെങ്കില്‍ പ്രകൃതി സൗഹൃദ സ്ട്രോ 40 രൂപയ്ക്ക് നല്‍കാമെന്ന് ഷിജോ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക