എറണാകുളം: തൃപ്പൂണിത്തുറയിൽ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് യുവാവ് മരിച്ചു.
തമ്മനം മേയ് ഫസ്റ്റ് റോഡില്‍ ചിറമേല്‍പറമ്പില്‍ പരേതനായ ജോണിന്റെ മകന് ജോസഫ് സിജോ (33) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ ചക്കംകുളങ്ങര ശ്രീരാമക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പഴയ കെട്ടിടം പൊളിക്കുമ്പോള്‍ മുകളിലെ സ്ലാബ് തലയില്‍ വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക