സുരേഷ് ഗോപി, ദുല്‍ഖര്‍ സല്മാന്,ശോഭന,കല്യാണി പ്രിയദര്ശന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വരനെ ആവശ്യമുണ്ട് ”
സംവിധായകരായ മേജര്‍ രവി,ലാല്‍ ജോസ്,ജോണി ഏന്റെണി എന്നിവരെ കൂടാതെ സന്ദീപ് രാജ്,വഫാ ഖദീജ,ദിവ്യ മേനോന് അഹമ്മദ്,മീര കൃഷ്ണന് എന്നിവര്‍ക്കാെപ്പം സൗബിന് ഷാഹീര്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.
സ്റ്റാര്‍ സ്റ്റാറ്റ്ലെറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫാറര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളിധരന് നിര്‍വ്വഹിക്കുന്നു.സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-തൊബി ജോബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക