തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുള്ളതും ആരോഗ്യമുളളതുമായ തലമുടിയോടുള്ള ഇഷ്ടം മാറില്ല. മിനുസവും ലോലവുമായ തലമുടി തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും.
തലമുടി സ്മൂത്തും സോഫ്റ്റ് ആക്കാൻ വീട്ടിൽ ചെയ്യാവുന്ന ഒരു പ്രോട്ടീൻ ട്രീറ്റ്മെന്റിനെ കുറിച്ചാണ് മലയാളചലച്ചിത്ര രംഗത്തെ മേക്കപ്പ്മാനായ പട്ടണം റഷീദിന്റെ മേക്കപ്പ് അക്കാദമിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ആദ്യം തലമുടിയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യുക. ഒരു മുട്ട, 2 സ്പൂൺ പാൽപ്പൊടി, 1 സ്പൂൺ എണ്ണ, കുറച്ചു ബീറ്റ്റൂട്ട് പൗഡർ/ ബീറ്റ്റൂട്ട് അരച്ചത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ക്രീം രൂപത്തിലാക്കി മുടിയിഴകളിൽ പുരട്ടുക. ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മുടി മൂടി 20 മിനിറ്റിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകാം. ഇങ്ങനെ ചെയ്യുന്നത് തലമുടി സ്മൂത്തും സോഫ്റ്റുമാകാന്‍ സഹായിക്കും.
https://www.facebook.com/PattanamDesignoryAcademy/posts/2667601866657319
പ്രതികരിക്കാൻ ഇവിടെ എഴുതുക