മുട്ട എല്ലാവര്ക്കും ഇഷ്ടമുളള ഭക്ഷണമാണ്. ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. മുട്ടക്ക് പകരം വെക്കാൻ മുട്ടയല്ലാതെ മറ്റൊന്നില്ലെന്ന് വ്യക്തം. പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. വൈറ്റമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആരോഗ്യകരമാണ്. പൂര്‍ണഫലം ലഭിക്കണമെങ്കില്‍ ഇവ മുഴുവന്‍ കഴിക്കണം. ചിലര്‍ക്ക് മുട്ടയുടെ വെള്ള മാത്രമാണ് ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് മഞ്ഞയോടാണ് പ്രിയം.
നിങ്ങള്‍ മുട്ടയുടെ വെള്ള മാത്രമാണോ കഴിക്കുന്നത് അതോ മുഴുവനായി കഴിക്കുമോ? ഏത് ഭാഗമാണോ കഴിക്കുന്നത് അതനുസരിച്ച് മുട്ടയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണവും മാറും.
പ്രോട്ടീനിന്റെ സാന്നിധ്യം തന്നെയാണ് മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്. മുഴുവനോടെ കഴിക്കുമ്പോള്‍ പ്രോട്ടീന്‍ മാത്രമല്ല മറിച്ച് വൈറ്റമിനും മിനറലുകളും ലഭിക്കും.
മുട്ടയുടെ വെള്ളയില്‍ നിന്നും മഞ്ഞയില്‍ നിന്നും ധാരാളം പ്രോട്ടീന്‍ ലഭിക്കും. അതേ സമയം വെള്ളയില്‍ കലോറി കുറവായിരിക്കും. മഞ്ഞയില്‍ കലോറി കൂടുതലും. മഞ്ഞയില്‍ നിന്ന് വൈറ്റമിനും മിനറലുകളും ധാരാളം കിട്ടുമ്പോള്‍ വെള്ളയില്‍ അവ കുറവായിരിക്കും. അതിനാല്‍ മുട്ട മുഴുവനായി കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക