പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡ് പരിസരത്തും തീപിടിത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനു പിന്നിലെ കാട് മൂടിയ പുൽമേട്ടിൽ തീ പടർന്നത്.
ഇതിനു സമീപമായി ഒട്ടേറെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. നാട്ടുകാരുടെ സമയോജിതമായ ഇടപെടൽ മൂലം വാഹനങ്ങളിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായി.
ബസ് സ്റ്റാൻഡ് പരിസരത്ത് വൈകുന്നേരം മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. സ്റ്റാൻഡിനു സമീപത്തെ പറമ്പിൽ കൂട്ടിയിട്ട മാലിന്യത്തിനാണ് തീ പടർന്നത്. തൊട്ടുസമീപം പെട്രോൾ പമ്പ് ഉൾപ്പെടെ പ്രവർത്തിക്കുന്നതിനാൽ നാട്ടുകാർ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്നു പഴയങ്ങാടി പൊലീസും പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്നാണ് രണ്ടിടത്തെയും തീയണച്ചത്.
ഫയർ ഓഫിസർ പി.വി.പവിത്രൻ, അസി.ഫയർ ഓഫിസർ ഗോകുൽ ദാസ്, കെ.വി.വിപിൻ, കെ.വിശാൽ, കെ.വി.രാജീവൻ, സി.വി. ബാലചന്ദ്രൻ, പി.വി.ഗിരീഷ് , മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
https://youtu.be/zPIRCJFkJ0E
പ്രതികരിക്കാൻ ഇവിടെ എഴുതുക