കൊല്‍ക്കത്ത: റെയില്‍വേ പാലത്തില്‍ കയറി സെല്‍ഫിയെടുക്കവെ 21കാരിയെ ട്രെയിന്‍ ഇടിച്ചു മരിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ ഊദ് ലാബാരിയിലാണ് സംഭവം. മൈനാഗുരിയിലെ കോച്ചിങ് സെന്ററില്‍നിന്ന് വിനോദയാത്രക്കെത്തിയതായിരുന്നു 100 അംഗ സംഘം.
ഗിസ് നദിയിലെ റെയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫിയെടുക്കവെ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
നദിയിലേക്ക് വീണ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ട്രെയിന്‍ വരുന്നത് കണ്ട് നദിയിലേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക