തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്. സുരക്ഷിതവും വികസിതവുമായ ഡല്‍ഹിയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഉയര്‍ത്തിക്കാണിക്കുന്നത് കൂടിയാണ് പ്രകടന പത്രിക.
വായു മലിനീകരണവും ജല മലിനീകരണവും ഇല്ലാതാക്കും. അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്കാന് കോളനി വികസന ബോര്‍ഡ്, പാവപ്പെട്ടവര്‍ക്ക് രണ്ട് രൂപക്ക് ആട്ട, പുതിയ 200 സ്കൂളുകള്‍, പത്ത് കോളജുകള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് യമുന നദി ശുദ്ധീകരിക്കും കോളജുകളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് സ്കൂട്ടര്‍, സ്കൂള്‍ കുട്ടികള്‍ക്ക് സൈക്കിള്‍ തുടങ്ങിയവയാണ് ബിജെപി പ്രകടന പത്രികയിലുള്ള വാഗ്ദാനങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക