കുടുംബശ്രീ ജില്ലാ മിഷന് തൃശ്ശൂരില്‍ പുതുതായി ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്ക് സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, സെയില്സ്മാന് തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
എംബിഎ മാര്‍ക്കറ്റിംഗ് ആണ് സൂപ്പര്‍വൈസറുടെ യോഗ്യത. ബികോമും ടാലി പരിജ്ഞാനവുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത. പത്താം ക്ലാസ്സാണ് സെയില്‍സ്മാന്റെ യോഗ്യത.
സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ് തസ്തികളിലേക്ക് അപേക്ഷിക്കുന്നവര്‍ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
തൃശ്ശൂര്‍ കോര്പ്പറേഷന്, പുഴക്കല്‍, ഒല്ലൂക്കര, വടക്കാഞ്ചേരി ബ്ലോക്ക് പരിധിയിലുളള താമസക്കാര്‍ക്ക് മുന്‍ഗണന.
അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി പത്ത് വൈകീട്ട് നാല് മണിക്കം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ 3 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2362517.
പ്രതികരിക്കാൻ ഇവിടെ എഴുതുക