കൊച്ചി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും വെറും ആരോപണമല്ല പറയുന്നത് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലണെന്നും സിറോ മലബാര്‍ സഭ. നേരത്തെ കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന സഭയുടെ പ്രസ്താവന വിവാദമായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര വകുപ്പും വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് വീണ്ടും നിലപാട് ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ രംഗത്തെത്തിയത്. സഭയുടെ പക്കല്‍ കൃത്യമായ കണക്കുകള്‍ ഉണ്ട്. രൂപതകള്‍ തന്ന വിവരങ്ങള്‍ പ്രകാരമാണ് ലൗ ജിഹാദ് കേരളത്തില്‍ അരങ്ങേറുന്നുണ്ടെന്ന് സഭയ്ക്ക് ബോധ്യമായതായും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക