വരനെ ആവശ്യമുണ്ട് ചിത്രത്തിന്റെ പ്രസ് മീറ്റിൽ ശോഭനയെ സിനിമയിൽ അഭിനയിക്കാൻ സമ്മതിപ്പിച്ചതിനെ പറ്റി പറയുകയാണ് സംവിധായകൻ അനൂപ് സത്യൻ. ‘തിര’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശോഭന അഭിനയിക്കുന്നത്.
ഒന്നര വർഷത്തോളം അനൂപ് സത്യൻ പിറകെ നടന്നിട്ടാണ് ശോഭന അഭിനയിക്കാൻ സമ്മതിച്ചത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്മാൻ, കല്യാണി പ്രിയദര്ശൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ചിത്രം റിലീസ് ആയത്. വീഡിയോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക