പുതിന ജ്യൂസിന്റെ രുചിയും സുഗന്ധവും പോലെ മേന്മയേറിയതാണ് ഔഷധഗുണവും . പ്രോട്ടീൻ, നാരുകൾ , ധാതുലവണങ്ങൾ , കാത്സ്യം , ഫോസ്ഫറസ് , ഇരുമ്പ്, വിറ്റാമിൻ എ, സി,എന്നിവയാണ് പുതിനയിലയിലെ ഘടകങ്ങൾ.
പുതിനയിലയ്ക്കൊപ്പം ചെറുനാരകത്തിന്റെ ഇല, അല്ലെങ്കിൽ ചെറുനാരങ്ങ, സാലഡ് വെള്ളരി , എന്നിവ ചേർത്ത് തയാറാക്കുന്ന ജ്യൂസ് മികച്ച ഔഷധ പാനീയമാണ്. രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശമകറ്റുകയും ചെയ്യുന്നതിനൊപ്പം ദഹനം മെച്ചപ്പെടുത്താനും ക്ഷീണമകറ്റാനും സഹായകമാണ് . ആർത്തവ പ്രശ്നങ്ങൾ, ഗർഭകാല ഛർദ്ദി എന്നിവ ശമിപ്പിക്കാൻ ഇതിന് കഴിവുണ്ട്. ദന്തരോഗങ്ങൾ, മോണരോഗങ്ങൾ എന്നിവയ്ക്കെതിരെ പൊരുതുന്നു. ജലദോഷം മൂക്കടപ്പ്, തുമ്മൽ എന്നിവ ശമിപ്പിക്കാനും ഈ ജ്യൂസ് സഹായിക്കും.
പ്രമേഹരോഗികൾക്ക് ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമാണ്. മധുരം ചേർക്കാതെ കഴിക്കണമെന്ന് മാത്രം. ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ മികച്ചതാണ് ഈ ജ്യൂസ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക