കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി. കൂത്തുപറമ്പ് ഏര്യാകമ്മിറ്റി ഓഫിസായ പാട്യം ഗോപാലന് സ്മാരക മന്ദിരത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.സംഭവത്തില്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്കി.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയെ വെടിവെച്ചുകൊല്ലുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക