പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം. ഇപ്പോഴിതാ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ ചിത്രം വിനീത് ശ്രീനിവാസന് പങ്കു വച്ചിരിക്കുകയാണ്. ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ഒരു ചിത്രമാണ് വിനീത് ശ്രീനിവാസന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിനൊപ്പം താരം നല്കിയ ക്യാപ്ഷനും ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ഉണ്ടെന്നും അദ്ദേഹത്തെ കണ്ടു പിടിക്കാമോ എന്നുമാണ് വിനീത് ശ്രീനിവാസന് ചോദിച്ചിരിക്കുന്നത്.
താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. 17 വയസ്സ് മുതലുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്ന് വിനീത് ശ്രീനിവാസന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക