ഇന്ത്യയില്‍ കോവിഡ് 19 ബാധിതര്‍ 107 ആയി. 31 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. പുതിയ 14 കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കേരളത്തില്‍ 22 പേരെയും ഉത്തര്‍പ്രദേശില്‍ 11 പേരെയുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ഹരിയാനയിലെ 14 രോഗികളും വിദേശ പൗരന്മാരാണ്. രണ്ടുപേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്തെ മിക്ക സ്ക്കൂളുകളും കോളജുകളും അടച്ചിട്ടുണ്ട്. പല കമ്പനികളും വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാശാലകള്‍ അടച്ചു. പ്രധാന പരിപാടികള്‍ക്കും ഉത്സവങ്ങള്‍ക്കുമെല്ലാം നിയന്ത്രണങ്ങളുണ്ട്.
രോഗം പടരുന്ന സാഹചര്യത്തിൽ അഞ്ച് അന്താരാഷ്ട്ര അതിർത്തി കൂടി ഇന്ത്യ അടച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാർക്ക് രാജ്യ തലവന്മാരുടെ വീഡിയോ കോൺഫറൻസ് ഇന്ന് നടക്കും
കോവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത് പിന്നാലെയാണ് ഇന്ത്യ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത്. കോവിഡ് 19 ബാധിച്ച് മരിച്ചവർക്ക് 4 ലക്ഷം രൂപ സഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു എന്നാൽ പിന്നീട് ഇത് പിൻവലിച്ചു. ധന സഹായം രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമാക്കി ചുരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക