ഡല്‍ഹി : കോവിഡ് സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുന്നു. 2018–19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള അവസാന തീയതി ജൂൺ 30 ലേക്ക് നീട്ടി. ആദായനികുതി അടയ്ക്കാൻ വൈകുന്നവർക്കുള്ള പിഴ 12 നിന്ന് 9 ആയി കുറച്ചു.
ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി ജൂൺ 30 ലേക്ക് മാറ്റി. നേരത്തെ മാർച്ച് 31 ആയിരുന്നു അവസാന തീയതി. നികുതിദായകരുടെ എല്ലാ രേഖകളും പരാതികളും സമർപ്പിക്കാനുള്ള തീയതി ജൂൺ 30 ആയി നീട്ടി.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികൾ അടയ്ക്കാനുള്ള സമയപരിധിയും ജൂൺ 30 ആക്കി. 5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് യാതൊരു പിഴയും അടയ്ക്കേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക