കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്ന അന്താരാഷ്ട്ര നാണ്യനിധി. ലോകത്തിനെ ഒരു വൻ സാമ്പത്തിക പ്രതിസന്ധി കാത്തിരിക്കുന്നുണ്ടെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലിന ജോർജ്ജിവ മുന്നറിയിപ്പു നൽകി.
കോവിഡ് മഹാമാരിയുടെ അന്താരാഷ്ട്ര വ്യാപനത്തെ തുടർന്ന് ലോക സമ്പദ്വ്യവസ്ഥ സ്തംഭിച്ചിരിക്കുകയാണ്.2.5 ട്രില്യൺ ഡോളറിന്റെ ആവശ്യമാണ് ഇപ്പോഴുള്ളതെന്നും ക്രിസ്റ്റലിന വ്യക്തമാക്കി.
കോവിഡിൽ ദുരിതമനുഭവിക്കുന്ന വികസ്വര രാഷ്ട്രങ്ങളെ സഹായിക്കാൻ വൻതുകയുടെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ച ക്രിസ്റ്റലിന, ഏതാണ്ട് എൺപതോളം രാഷ്ട്രങ്ങളാണ് ഐ.എം.എഫിനോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരിക്കുന്നതെന്നും വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക