ഡൽഹി: കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യം കഠിന പ്രയത്നം നടത്തുമ്പോൾ വിവാദ പ്രസ്താവന നടത്തി ഇൻഫോസിസ് ഉദ്യോഗസ്ഥൻ. പൊതുസ്ഥലങ്ങളിൽ പരസ്യമായി ചുമക്കണമെന്നും വൈറസ് പരത്തണമെന്നും ആണ് മുജീബ് മുഹമ്മദ് എന്നയാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. തുടർന്ന് ഇൻഫോസിസ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
‘പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കാതെ ചുമക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോർക്കാം’. മുജീബിന്റെ വാക്കുകൾ ഇങ്ങനെ. നിമിഷങ്ങൾക്കുള്ളിൽ തന്നെ മുജീബിന്റെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു.
ഇത്തരക്കാർ സമൂഹത്തിനു തന്നെ അപകടമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇയാൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
കാര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രാഥമിക അന്വേഷണം നടത്തിയതായി കമ്പനി അധികൃതർ പറഞ്ഞു. ഇയാൾ തെറ്റുകാരനാണെന്ന് കണ്ടെത്തിയെന്നും മുജീബിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടെന്നും ഇൻഫോസിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക